രാഹുൽ ഗാന്ധിയ്ക്ക് പിറന്നാൾ ആശംസയുമായി മോഡി

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്ക് ഇന്ന് 47ആം ജന്മദിനം. പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് കോൺഗ്രസ് നേതാവിന് ഫോണിലൂടെയും ട്വിറ്ററിലൂടെയും ആശംസകൾ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാഹുലിന് ആശംസയുമായി എത്തി. ട്വിറ്ററിലൂടെയായിരുന്നു മോഡിയുടെ ആശംസ.
രാഹുൽ ആയുരാരോഗ്യത്തോടെ ഇരിക്കാൻ പ്രർത്ഥിക്കുന്നുവെന്നായിരുന്നു ട്വീറ്റ്.
Birthday greetings to the Congress Vice President, Shri Rahul Gandhi. I pray for his long and healthy life. @OfficeOfRG
— Narendra Modi (@narendramodi) June 19, 2017
ഉത്തർപ്രദേശിൽ കോൺഗ്രസ് നേതാക്കൾ രാഹുലിന്റെ പിറന്നാൾ ‘സങ്കൽപ് ദിവസ് ആയി ആഘോഷിക്കുകയാണ്. ആരാധകരും പാർട്ടി പ്രവർത്തകരും ട്വിറ്ററിലൂടെ രാഹുലിന് ആശംസകളുമായി എത്തി.
#HappyBirthdayRG എന്ന ഹാഷ്ടാഗിലാണ് രാഹുലിന്റെ പിറന്നാൾ ആരാധകർ ട്വിറ്ററിലൂടെ ആഘോഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here