ഇന്ദു സർക്കാർ സ്‌പോൺസേർഡ് ചിത്രമെന്ന് കോൺഗ്രസ്

അടിയന്തിരാവസ്ഥ പ്രമേയമാക്കി മധൂർ ഭണ്ഡാർക്കർ സംവിധാനം ചെയ്യുന്ന ഇന്ദു സർക്കാർ എന്ന ചിത്രത്തിനെതിരെ കോൺഗ്രസ്. ചിത്രം പൂർണ്ണമായും സ്‌പോൺസർ ചെയ്തതാണെന്ന് കോൺഗ്രസ് ആരോപിച്ചു. ചിത്രത്തിീന് പിന്നിലുള്ള ഓർഗനൈസേഷനെ കുറിച്ച് എല്ലാവർക്കും അറിയാമെന്നും ചരിത്രത്തെ വളച്ചൊടിച്ച് ചിത്രീകരിച്ചിരിക്കുകയാണെന്നും കോൺഗ്രസ് വക്താവ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ജീവിത്തെ ചിത്രീകരിക്കുന്ന ചിത്രം, അടിയന്തിരാവസ്ഥ നേരിടേണ്ടിവന്ന ജനതയുടെ ജീവിതമാണ് പറയുന്നത്. അനുപം ഖേർ, നെയിൽ നിതിൻ മുകേഷ്, കീർത്തി കൽഹരി എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ വേഷത്തിലാണ് നീൽ എത്തുന്നത്. ചിത്രം ജൂലൈ 28 ന് റിലീസ് ചെയ്യും.
Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here