ആദിവാസി മേഖലകളിലേക്കും പനി വ്യാപിക്കുന്നു

കേരളത്തെ ദുരിതത്തിലാഴ്ത്തുന്ന പനി ആദിവാസി മേഖലകളിലേക്കും വ്യാപിക്കുന്നു. കേരളത്തിലെ ആദിവാസി പ്രദേശമായ ഇടമലക്കുടിയില്‍ പനി മൂന്ന് മരണം ആണ് ഉണ്ടാക്കിയത്. പനി ബാധിച്ച് ഒന്നരമാസമായ പിഞ്ചുകുഞ്ഞും പ്രസവത്തെത്തുടർന്ന് യുവതിയും നവജാതശിശുവുമാണ് മരിച്ചത്. ഇടമലക്കുടി ആണ്ടവന്‍കുടിയില്‍ സുരേഷ്-സെല്‍വിയമ്മ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് പനി മൂലം മരിച്ചത്.
പനിയും വയറിളക്കവും അനുഭവപ്പെട്ട കുട്ടിയെ ആദ്യം തൊട്ടടുത്തുള്ള ഹെല്‍ത്ത് സെൻററിൽ എത്തിച്ചെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ ഏഴോടെ വീട്ടില്‍ വെച്ച് മരിക്കുകയായിരുന്നു. ഈ മേഖലയിലേക്ക് ആരോഗ്യ വകുപ്പിന്റെ ശ്രദ്ധ അടിയന്തിരമായി ഉണ്ടാകണമെന്ന് ആവശ്യം ഉയർന്നു കഴിഞ്ഞു.
fever grips adivasi area kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here