Advertisement

ജനനേന്ദ്രിയം ഛേദിച്ച സംഭവം; പെൺകുട്ടിയുടെ നുണപരിശോധനയ്ക്ക് അനുമതി

June 20, 2017
1 minute Read
swami swami genital organ cut case pocso court slams police swami sexual organ castration case handover to crime branch swami castration case no case against girl
  • നുണ പരിശോധനയ്ക്ക് കോടതി അനുമതി

പീഡന ശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദ തീർത്ഥപാദയുടെ ജനനേന്ദ്രിയം മുറിച്ചെന്ന ആരോപണത്തിൽ പെൺകുട്ടിയുടെ നുണപരിശോധന നടത്താൻ അനുമതി. പോലീസിന്റെ ആവശ്യം തിരുവനന്തപുരം പോക്‌സോ കോടതിയാണ് അനുവദിച്ചത്. അതേസമയം ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

പെൺകുട്ടി നുണപരിശോധനയ്ക്ക് വിധേയമാകാൻ തയ്യാറായാൽ മാത്രമേ ഇനി മറ്റ് നടപടികളുമായി പോലീസിന് മുന്നോട്ട് പോകാനാകൂ.

നേരത്തേ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ താനാണ് സ്വാമിയുടെ ജനനേന്ദ്രിയം കത്തി ഉപയോഗിച്ച് ഛേദിച്ചതെന്ന് പോലീസിന് മൊഴി നൽകിയ പെൺകുട്ടി, പിന്നീട് മൊഴി തിരുത്തിയിരുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top