നിഗൂഢതകൾ ഒളിപ്പിച്ച ഗൗതമിയുടെ ഹൊറർ ത്രില്ലർ ‘ഇ’

പതിനാല് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് ഗൗതമി തിരിച്ചുവരുന്നു. ഇ എന്ന ഹൊറർ ത്രില്ലറിലൂടെയാണ് ഗൗതമി മലയാള സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്നത്.
ഒരു ഹൊറർ ത്രില്ലറിലും ഉപരി മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം കൂടിയാണ് ഇ. കുക്കു സുരേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത് ശിവൻ, അമിൻ സുരാനി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്.
മനോജ് പിള്ളയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചലച്ചിത്ര വസ്ത്രാലങ്കാര രംഗത്ത് തന്റേതായ കൈയ്യൊപ്പ് പതിപ്പിച്ചിട്ടുള്ള വിപിൻ ദാസ് ആദ്യമായി സ്വതന്ത്രമായി വസ്ത്രാലങ്കാരം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണ് ഇ. സാഗർ, ബിബിൻ ബാലൻ എന്നിവരാണ് ചിത്രത്തിന്റെ സഹസംവിധായകർ.
2003 ൽ കെആർ രാമദാസ് സംവിധാനം ചെയ്ത വരും വരുന്നു വന്നു എന്ന ചിത്രത്തിലാണ് മലയാളത്തിൽ ഗൗതമി അവസാനമായി അഭിനയിച്ചത്.
gautami horror thriller E
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here