ആത്മകഥകൾക്കെതിരെ മന്ത്രി ജി സുധാകരൻ

അടുത്തിടെ പുറത്തു വന്ന രണ്ടു ആത്മകഥകൾക്കെതിരെ മന്ത്രി ജി സുധാകരൻ. പൊലീസ് ഉദ്യോഗസ്ഥര്‍ സർവിസിലിരുന്ന് മനസ്സിലാക്കിയ കാര്യങ്ങള്‍ വിരമിച്ചശേഷം പുസ്തകമാക്കേണ്ടെന്ന് മന്ത്രി ജി. സുധാകരൻ ശക്തമായി പ്രതികരിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ പുസ്തകമെഴുതി പണമുണ്ടാക്കേണ്ടതില്ല. സര്‍വിസില്‍നിന്ന് വിരമിച്ചാലും പുസ്തകമെഴുതേണ്ട ആവശ്യമില്ല. കേരള പൊലീസ് അസോസിയേഷന്‍ ജില്ല സമ്മേളനം ആലപ്പുഴ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോലിയിൽ നിന്നും വിരമിച്ചാലും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അച്ചടക്കം പാലിക്കണം. ജീവിതാവസാനം വരെ മാന്യത പുലര്‍ത്തണം. അതിനാണ് പെന്‍ഷന്‍ തരുന്നത്. അധികാരികളുടെ താൽപര്യത്തിന് വഴങ്ങി ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത് ശരിയല്ല എന്നും സുധാകരൻ തുറന്നടിച്ചു. ജേക്കബ് തോമസിന്റെ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകവും സിബി മാത്യൂസിന്റെ നിർഭയം എന്ന പുസ്തകവുമാണ് അടുത്തിടെ പുറത്തിറങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here