Advertisement

മലയാളി തീർഥാടകരെ മക്കയിലുപേക്ഷിച്ച് ട്രാവല്‍സ് ഉടമ മുങ്ങി

June 25, 2017
1 minute Read
hajj

മലയാളി തീർഥാടകരെ മക്കയിലുപേക്ഷിച്ച് ട്രാവല്‍സ് ഉടമ മുങ്ങി.​  മലപ്പുറം വേങ്ങര റബീഹ് ട്രാവല്‍സിന് കീഴില്‍ ഉംറക്ക് എത്തിയ തീർഥാടകരെ മക്കയിലുപേക്ഷിച്ച് ട്രാവല്‍സ് ഉടമ മുങ്ങി. 38 തീര്‍ഥാടകരാണ് മക്കയില്‍ കുടുങ്ങിയത്​. സ്ത്രീകളും പ്രായമായവരും കൂട്ടത്തിലുണ്ട്. മലപ്പുറം പാലക്കാട്​ വയനാട്​ ജില്ലകളിൽ നിന്നുള്ള തീർഥാടകരാണിവര്‍.

വേങ്ങരയിലെ റബീഹ് ട്രാവല്‍സിന് കീഴില്‍ ജൂണ്‍ രണ്ടിനാണ് ഇവർ ഉംറ നിര്‍വഹിക്കാന്‍ ഇവര്‍  മക്കയിലെത്തിയത്.  മടക്ക ടിക്കറ്റുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ കൊണ്ടുവന്നത്. ട്രാവല്‍സ്​ ഉടമ മുനീര്‍തങ്ങളെ ഇപ്പോള്‍ ഫോണ്‍ പോലും എടുക്കുന്നില്ല.

നിലവില്‍  ഇവര്‍ താമസിക്കുന്ന ഹോട്ടലിനും ഭക്ഷണം വിതരണം ചെയ്യുന്ന കരാര്‍ സ്ഥാപനത്തിനും ട്രാവല്‍സ് ഉടമ വലിയ സംഖ്യ നല്‍കാനുണ്ട്. തീര്‍ഥാടകരെ ഹോട്ടലില്‍ നിന്ന്​ പുറത്താക്കുമെന്നാണ് ഹോട്ടലുടമ പറയുന്നത്. അറുപതിനായിരം മുതല്‍ തൊണ്ണൂറായിരം രൂപ വരെ നൽകിയാണ്​ പലരും ഉംറക്ക്​ വന്നത്​. ജൂലൈ രണ്ടിന് ഇവരുടെ വിസാ കാലാവധി അവസാനിക്കും.

hajj,hajj pilgrims cheated by tour operator

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top