മെട്രോയിൽ ടിക്കറ്റെടുക്കാതെ പോലീസുകാർ; പരാതിയുമായി കെഎംആർഎൽ

കൊച്ചി മെട്രോ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ പോലീസിനെതിരെ പരാതിയുമായി കെഎംആർഎൽ. മെട്രോയിൽ യാത്ര ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നുവെന്നാണ് പരാതി. ഒപ്പം സുഹൃത്തുക്കളെയും ബന്ധുക്കളെയും ടിക്കറ്റെടുക്കാതെ ഒപ്പം യാത്ര ചെയ്യിക്കുന്നുവെന്നും ഐജിയ്ക്ക് നൽകിയ പരാതിയിൽ കെഎംആർഎൽ പറയുന്നു.
കേരള പോലീസിന്റെ ഭാഗമായ സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ കൊച്ചി മെട്രോ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പോലീസ് ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത സംഭവത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും മറ്റ് യാത്രാ സൗകര്യങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിൽ ഉടൻ പാസ് അനുവദിക്കണമെന്നും സംഭവത്തിൽ കമ്മീഷ്ണർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സുഹൃത്തുക്കളും ബന്ധുക്കളും ഡ്യൂട്ടിയിൽ ഇല്ലാത്ത ബന്ധുക്കളും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതിനെ കുറിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here