റവന്യൂ വകുപ്പിലെ അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കുന്നു

റവന്യൂ വകുപ്പിലെ അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കുന്നു. വിജിലൻസാണ് പട്ടിക തയ്യാറാക്കുന്നത്. ആരോപണവിധേയരും നേരെത്ത കേസിൽപ്പെട്ടവരുടെയും പട്ടിക തയ്യാറാക്കാൻ വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയാണ് എസ്‍പിമാക്ക് നിർദ്ദേശം നൽകിയത്. വിജിലൻസ് ഇൻറലിജൻസ് യൂണിറ്റാകും പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുക.
ചെമ്പനോട കർഷക ആത്മഹ്യക്കുശേഷം വിജിലന്‍സ് നടത്തിയ മിന്നൽ പരിശോധനയിൽ വില്ലേജ് ഓഫീസുകളിലെ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. നിരവധി പരാതികളും വിജിലൻസിന് കിട്ടി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആരോപണവിധേയരുടെയും അഴിമതിക്കാരുടെയും പട്ടിക തയ്യാറാക്കുന്നത്.
നേരെത്ത കൈക്കൂലിക്കേസിൽ പിടിക്കപ്പെട്ടവർ, സ്വത്തു സമ്പാദനത്തിൽ അന്വേഷണം നേരിടുന്നവർ, നിരന്തരമായി പരാതിയ്ക്ക് ഇടയാക്കുന്ന ഉദ്യോഗസ്ഥർ തുടങ്ങിവരുടെ പട്ടികയാണ് തയ്യാറാക്കുക. ഈ ഉദ്യോഗസ്ഥരെ വിജിലൻസ് നിരന്തരം നിരീക്ഷിക്കും. റവന്യൂവകുപ്പിന് പിന്നാലെ മറ്റ് വകുപ്പുകളിലും ഇതേ സംവിധാമുണ്ടാക്കുമെന്ന് വിജിലൻസ് ഡയറക്ടർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here