തലപ്പാറയിൽ ഒരു കോടിയുടെ അസാധു നോട്ടുകൾ പിടികൂടി

അസാധു നോട്ടുകളുമായി കാറിൽ വരികയായിരുന്ന നാലംഗ സംഘത്തെ പോലീസ് പിടികൂടി. തലപ്പാറയിൽ വാഹന പരിശോധനയ്ക്കിടെയാണ് സംഘം പോലീസ് പിടിയിലായത്. കോഴിക്കോട് ഫറൂക്ക് സ്വദേശി ഫിന്‍സിര്‍, ബാലുശ്ശേരി സ്വദേശി ഷിജിത്ത്, മലപ്പുറം സ്വദേശി ഷഹാദ്, താനൂര്‍ സ്വദേശി സലാഹുദ്ദീന്‍, എന്നിവരാണ് പിടിയിലായത്.
പ്രവാസികള്‍ക്കുള്ള ഇളവ് പ്രയോജനപ്പെടുത്തി നോട്ടുകള്‍ മാറ്റിയെടുക്കാനാണ് സംഘം പണം കൊണ്ടുവന്നത്. ഇരുപത്തിരണ്ട് ലക്ഷം രൂപ നല്‍കി ചെന്നൈയിൽ നിന്നാണ് നിരോധിച്ച നോട്ടുകള്‍ വാങ്ങിയതെന്ന് പിടിയിലായവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കോട്ടയ്ക്കലുള്ള ഏജന്റിന് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന നിഗമനത്തിലാണ് പോലീസ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here