ഇന്ത്യയുടെ പരിവർത്തനത്തിൽ യുഎസ് മുഖ്യ പങ്കാളി; മോഡി

ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ യുഎസ് മുഖ്യപങ്കാളിയായിരിക്കുമെന്നും സുരക്ഷാവെല്ലുവിളികളില്‍ ഇരുരാജ്യങ്ങളുടെയും സഹകരണങ്ങള്‍ പ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. അഫ്ഗാനിസ്ഥാനിൽ സമാധാനം കൊണ്ടു വരുന്നതിൽ ഇന്ത്യ പ്രതിജ്ഞാ ബന്ധമാണ്. ഇക്കാര്യത്തിൽ യുഎസിന്റെ ഉപദേശവും സഹകരണവും ഇന്ത്യ തേടുന്നുണ്ടെന്നും മോഡി വ്യക്തമാക്കി.
വൈറ്റ്ഹൗസിലെ കൂടിക്കാഴ്ചയ്ക്കു ശേഷം മൗലിക ഇസ്ലാം തീവ്രവാദം തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തീവ്രവാദത്തിന് എതിരെയുള്ള പോരാട്ടത്തിന് പ്രഥമപരിഗണനയെന്ന് മോഡിയും പ്രതികരിച്ചിരുന്നു. വൈറ്റ്ഹൗസിലെത്തിയ മോഡിയെ, ട്രംപും പ്രഥമവനിത മെലാനിയ ട്രംപും ചേര്‍ന്നാണ് സ്വീകരിച്ചത്. കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുരാജ്യങ്ങളുടെയും പ്രതിനിധികളുടെ സമ്മേളനവും നടന്നു.
modi -trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here