ദിലീപിനെതിരെ വീണ്ടും പരാതി; ”രണ്ടു വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം”

കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടിയെ ചാനൽ വാർത്തകളിലൂടെ അപമാനിച്ചത് ക്രിമിനൽ കുറ്റമെന്ന് ചൂണ്ടിക്കാട്ടി പരാതി. പൊതു പ്രവർത്തകൻ പായ്ച്ചിറ നവാസാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. ദിലീപിന് രണ്ടു വർഷം തടവും പിഴയും അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി നൽകണമെന്നാണ് പരാതിയിൽ പറയുന്നത്. ദിലീപിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നവാസ് ആവശ്യപ്പെട്ടു.
കേസിലെ മുഖ്യപ്രതി പൾസർ സുനിയും നടിയും തമ്മിലുള്ള ബന്ധം സൂചിപ്പിച്ച് ദിലീപ് റിപ്പോർട്ടർ ചാനലിൽ നടത്തിയ പരാമർശമാണ് വിവാദമായിരിക്കുന്നത്. നടിയും സുനിയും അടുത്ത സുഹൃത്തുക്കളാണെന്നും ഇവർ ഒരുമിച്ച് ഗോവയിലൊക്കെ വർക്ക് ചെയ്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു. ആ സൗഹൃദമാണ് അപകടത്തിന് വഴിവെച്ചതെന്നും ദിലീപ് പരിപാടിയിൽ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here