ജർമനിയിൽ ഇനി സ്വവർഗ വിവാഹം നിയമവിധേയം

സ്വവർഗ വിവാഹം നിയമ വിധേയമാക്കുന്നതിന് ജർമൻ പാർലമെന്റിന്റെ അംഗീകാരം. ഭൂരിപക്ഷം ജർമൻ എം.പിമാരും നിയമത്തെ പിന്തുണച്ചു. 393 എം.പിമാർ അനുകൂലിച്ചപ്പോൾ 226 പേർ നിയമ ഭേദഗതിയെ എതിർത്തു. നാലു പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. സ്വവർഗ വിവാഹത്തിനെതിരെയുള്ള നിലപാട് ജർമൻ ചാൻസലർ ആംഗേല മെർകൽ ഉപേക്ഷിച്ചതിനു തൊട്ടു പിന്നാലെ നടന്ന വോട്ടെടുപ്പിലാണ് ഭൂരിപക്ഷം എം.പിമാരും വിവാഹം നിയമവിധേയമാക്കാൻ വോട്ടുചെയ്തത്.
നിയമം പ്രാബല്യത്തിൽ വരുന്നതോടെ സ്വവർഗാനുരാഗികൾക്ക് നിയമവിധേയമായി വിവാഹിതരാകാനും കുട്ടികളെ ദത്തെടുക്കാനും സാധിക്കും.
same sex marriage legal in germany
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here