മദ്രസാ അധ്യാപകന്റെ കൊലപാതകം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കാസർഗോഡ് പള്ളിയിൽ കയറി മദ്രസ അധ്യാപകനെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് തള്ളിയത്.
കേസിലെ പ്രതികളായ കുട്‌ലു കേളുഗുഡ്ഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെ മാത്തയിലെ എസ് നിതിൻ റാവു (19), കേളുഗുഡ്ഡെ ഗംഗയിലെ എൻ അഖിലേഷ് എന്ന അഖിൽ (25) എന്നിവർ സമർപ്പിച്ച ഹരജി ജില്ലാ സെഷൻസ് ജഡ്ജ് എസ് മനോഹർ കിണി തള്ളുകയായിരുന്നു.
പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ വാദത്തിൽ ശക്തമായി എതിർത്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. അശോകൻ ഹാജരായി. രണ്ട് തവണ മാറ്റി വച്ച ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here