ദിലീപിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ പള്‍സര്‍ സുനി, ചിത്രങ്ങള്‍ പോലീസിന്

ദിലീപിന്റെ ചിത്രത്തിലെ ലൊക്കേഷനില്‍ പള്‍സര്‍ സുനിയെത്തിയതിന്റെ തെളിവുകള്‍ പുറത്ത്. പോലീസിന് ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചു. ദിലീപ് ചിത്രമായ ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് പള്‍സര്‍ സുനി എത്തിയത്. തൃശ്ശൂരിലെ ഒരു ഹെല്‍ത്ത് ക്ലബിലാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.
ദിലീപും പള്‍സര്‍ സുനിയും ഒരേ മൊബൈല്‍ ടവറിന് കീഴിയില്‍ എത്തിയ ദിവസം തന്നെ എടുത്ത ചിത്രങ്ങളാണിത്. ഹെല്‍ത്ത് ക്ലബിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇവരെടുത്ത സെല്‍ഫി ദൃശ്യങ്ങളില്‍ നിന്നാണ് പള്‍സര്‍ സുനിയുടെ നിര്‍ണ്ണായക ചിത്രങ്ങള്‍ പോലീസിന് ലഭിച്ചത്.
അതേസമയം പീഡിപ്പിക്കപ്പെട്ടതാരം സ്ഥിരമായി എത്തുന്ന ഹെല്‍ത്ത് ക്ലബ് കൂടിയാണിത്. അന്വേഷണ സംഘം ഇവിടുത്തെ സി.സി.ടി.വി ദൃശ്യങ്ങളും പകർത്തിയിട്ടുണ്ട്.
dileep and pulsor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here