തേർഡ് എസിയേക്കാൾ കുറഞ്ഞ ചെലവിൽ എസി യാത്ര ഒരുക്കി റെയിൽവേ

തേർഡ് എ.സി നിരക്കിനേക്കാൾ കുറഞ്ഞ ചെലവിൽ എ.സി ട്രെയിൻ യാത്രക്ക് സൗകര്യമൊരുക്കി ഇന്ത്യൻ റെയിൽവേ. ഇക്കോണമി എ.സി കോച്ചുകളൊരുക്കിയാണ് റെയിൽവേ സാധാരണക്കാരുടെ യാത്ര തണുപ്പിക്കുന്നത്. മുഴുവൻ കോച്ചുകളും ശീതീകരിച്ച പുതിയ ട്രെയിനുകളിലാണ് പുതിയ ക്ലാസ് യാത്ര ഒരുക്കുന്നത്. പുതുതായി സര്‍വിസ് ആരംഭിച്ച ഹംസഫര്‍ എക്സ്പ്രസില്‍ തേര്‍ഡ് എ.സി കോച്ചുകള്‍ മാത്രമാണുള്ളത്.
നിലവിലുള്ള ഫസ്റ്റ് എ.സി, സെക്കന്‍ഡ് എ.സി, തേര്‍ഡ് എ.സി എന്നിവക്കൊപ്പം തേര്‍ഡ് എ.സി ഇക്കോണമി എന്ന പേരിലാണ് പുതിയ കോച്ചുകള്‍ വരുന്നത്. കോച്ചുകൾക്ക് ഓട്ടോമാറ്റിക് വാതിലുകളാണ് ഉണ്ടാകുക. താപനില ശരാശരി 24–25 ഡിഗ്രി ആയിരിക്കും. തുടക്കത്തില്‍ ചില റൂട്ടുകളില്‍ മാത്രമായിരിക്കും െചലവ് കുറഞ്ഞ എ.സി കോച്ചുകളുള്ള ട്രെയിനുകേളാടിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here