കാർഷിക ലോൺ എഴുതിതള്ളാനുള്ള ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

കർഷകരുടെ ലോണുകൾ എഴുതിത്തള്ളാനുള്ള തമിഴ്നാട് ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. അഞ്ച് ഏക്കറിന് മുകളിൽ ഭൂമിയുള്ളവരുടേതടക്കം എല്ലാ കർഷകരുടേയും കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നാണ് മദ്രാസ് ഹൈകോടതി സർക്കാരിനോട് ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ തമിഴ്നാട് സർക്കാറാണ് സുപ്രീം കോടതിയെ സമീപിച്ചത്.
2017 ഏപ്രിൽ നാലിന് മദ്രാസ് ഹൈകോടതിയുടെ മധുരൈ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സംസ്ഥാനത്തിൻറെ സാമ്പത്തിക നയങ്ങളിലും സർക്കാർ തീരുമാനങ്ങളിലുമുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു സർക്കാർ വാദം. ഇടക്കാല ആശ്വാസം എന്ന നിലക്ക് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന തമിഴ്നാട് സർക്കാറിൻറെ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
sc stays tn hc order to dismiss agricultural loan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here