സുചി ലീക്ക്സിന് വിട ഇനി സുചി സോങ്സ്

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച് സുചി ലീക്സിന് ശേഷം ഗായിക സുചിത്രാ കാര്‍ത്തിക് ആല്‍ബവുമായി രംഗത്ത്. നാല് മാസങ്ങള്‍ക്ക് ശേഷമാണ് സുചി പാട്ടുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. സുചി ലീക്ക്സ് വിവാദമായ ശേഷം അമേരിക്കയില്‍ ചികിത്സയ്ക്ക് പോയെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ഇപ്പോള്‍ ഗാനവുമായി സുചി എത്തിയിരിക്കുന്നത്.
എംഎസ് വിശ്വനാഥന്റെ അന്‍പുള്ള മാന്‍വിഴിയെ എന്ന് തുടങ്ങുന്ന ഗാനവുമായാണ് സുചി എത്തിയിരിക്കുന്നത്. ടിഎം സൗന്ദര്‍രാജനും, പി സുശീലയും ചേര്‍ന്ന് ആലപിച്ച ‘കുളന്തയും ദൈവവും’ എന്ന ചിത്രത്തിലെ ഗാനമാണിത്.
മാര്‍ച്ച് മാസത്തിലാണ് സിനിമാ ലോകത്തെ ഞെട്ടിച്ച് സുചിയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി ഗോസിപ്പ് കഥകള്‍ പുറത്തിറങ്ങിയത്. നടന്‍ കാര്‍ത്തിക് ഭാര്യ അവളുടെ ജീവിതത്തിലെ മോശമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് അന്ന് ട്വീറ്റ് ചെയ്യുകയുമുണ്ടായി. ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെടുകയായിരുന്നുവെന്ന് സുചി പറയുമ്പോഴും ഈ സംഭവത്തില്‍ പരാതിയോ, കേസോ അറസ്റ്റോ ഒന്നും ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
suchi leaks, suchithra karthik
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here