മാമത്ത് ഡ്രൈവര്‍ പൊള്ളലേറ്റ നിലയില്‍

ആറ്റിങ്ങല്‍ മാമത്ത് ദേശീയ പാതയ്ക്കരികില്‍ ടാക്സി ഡ്രൈവര്‍ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍. പാലക്കാട് ഒറ്റപ്പാലം സ്വദേശി സജിൻ ലാൽനെയാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. അതീവ ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. സജിന്‍ പൊള്ളലേറ്റ് കിടന്ന സ്ഥലത്തിന് തൊട്ടടുത്തായി കരമന സ്വദേശിയുടെ കാറ് കിടപ്പുണ്ട്. കാറില്‍ നിന്ന് പകുതിയോളം നിറഞ്ഞ പെട്രോള്‍ കുപ്പി കണ്ടെടുത്തിട്ടുണ്ട്. ഒറ്റപ്പാലത്തുള്ള ടൂര്‍ ആന്റ് ട്രാവല്‍സിന്റെ വിസിറ്റിംഗ് കാര്‍ഡും കാറിലുണ്ട്.വണ്ടി തടഞ്ഞ് തന്നെ കത്തിച്ചു എന്നാണ് യുവാവ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇയാള്‍ കടക്കെണിയിലായിരുന്നുവെന്നും സൂചനയുണ്ട്. അമ്പിളി ചതിച്ചു എന്നെഴുതിയ കത്തും കാറിനുള്ളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here