പൂഞ്ചില്‍ പാക്കിസ്ഥാന്റെ വെടിവെപ്പ്; ഭാര്യയും ഭര്‍ത്താവും മരിച്ചു

ജമ്മുകാശ്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന്‍ നടത്തിയെ വെടിവെപ്പില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചു. ഇവിടെ വെടിവെപ്പ് തുടരുകയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നുണ്ട്. ആക്രമണത്തില്‍ ദമ്പതികളുടെ മക്കള്‍ക്കും പരിക്കേറ്റിറ്റുണ്ട്. സംസ്ഥാനത്ത് ഇൻറർനെറ്റ് ബന്ധം വിച്ഛേദിച്ചിക്കുകയും പലഭാഗങ്ങളിലും കർഫ്യൂ ഏർപ്പടുത്തുകയും ചെയ്തിരിക്കുകയാണ്. അഞ്ചു പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ ആളുകൾ കൂട്ടംകൂടുന്നതിനും സംഘടിക്കുന്നതിനും ഒന്നിച്ചു സഞ്ചരിക്കുന്നതിനും നിയന്ത്രണമുണ്ട്. പുൽവാമ, ഷോപ്പിയാൻ, ബാരാമുള്ള ജില്ലകളിൽ 144 പ്രഖ്യാപിച്ചു.
കശ്മീരിലെ ബന്ദിപുരയിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. റോഡുദ്ഘാടനത്തിനെത്തിയവരുടെ വണ്ടികളില്‍ കയറിയാണ് ആക്രമികള്‍ ഇവിടെയെത്തിയത്. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയെ സുരക്ഷാസേന വധിച്ചിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്ന ദിവസമാണിത്. അതുകൊണ്ട് തന്നെ ജാഗ്രതയിലാണ് അതിര്‍ത്തി പ്രദേശങ്ങള്‍.
attack in poonch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here