ബംഗാൾ കലാപം; വ്യാജ ചിത്രം പ്രചരിപ്പിച്ച ആൾ അറസ്റ്റിൽ

സിനിമയിലെ രംഗം ബംഗാൾ വർഗീയ കലാപത്തിന്റെ ഭാഗമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ഭോജ്പുരി സിനിമയിലെ രംഗമാണ് പ്രചരിച്ചത്. ബി.ജെ.പിയുടെ ഹരിയാന യൂണിറ്റിലെ പ്രവർത്തക വിജേത മാലിക്ക് ഉൾപെടെ നിരവധി പേരാണ് ചിത്രം പങ്കു വെച്ചത്.
Read Also : മത സ്പർദ്ധ വളർത്താൻ വ്യാജ ഫോട്ടോ പ്രചരണം; പോസ്റ്റ് ചെയ്തവർക്കെതിരെ പരാതി
പശ്ചിമ ബംഗാളിൽ കലാപം നടക്കുന്നതിനിടെ സോഷ്യൽ മീഡിയയിലൂടെ വിഷയം ആളിക്കത്തിക്കാൻ ശ്രമം നടത്തിയ ആൾ പിടിയിൽ. ഹിന്ദുക്കൾ മുസ്ലീംങ്ങളാൽ ആക്രമിക്കപ്പെടുന്നുവെന്ന് വ്യാജ ഫോട്ടോകൾ ഉപയോഗിച്ച് പ്രചരിപ്പിക്കാൻ ശ്രമിച്ച ആളാണ് അറസ്റ്റിലായത്. നിരവധി പേർ നോക്കി നിൽക്കെ ഒരു സ്ത്രീയുടെ വസ്ത്രം വലിച്ചഴിക്കുന്ന ഭോജ്പുരു സിനിമയിലെ ചിത്രമാണ് പ്രചരിപ്പിച്ചത്. ഔറത്ത് ഖിലോന നഹി എന്ന ഭോജ്പുരി ചിത്രത്തിലെ രംഗമാണ് പ്രചരിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലായി ബംഗാളിലുണ്ടായ സംഘർഷങ്ങളിൽ ഒരാൾ മരിച്ചിരുന്നു. പ്ലസ് ടു വിദ്യാർഥിയുടെ ഫേസ് ബുക്ക് പോസ്റ്റാണ് സംസ്ഥാനത്തെ സംഘർഷങ്ങൾക്കിടയാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here