ബി നിലവറ തുറക്കുന്നതിൽ തർക്കം തുടരുന്നു; എതിർക്കുന്നവരെ സംശയിക്കണമെന്ന് വി എസ്

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് തർക്കം മുറുകുന്നു. തുറക്കരുതെന്നും അത് വൻഭവിഷത്ത് വിളിച്ച് വരുത്തുമെന്നമടക്കമുള്ള തിരുവിതാംകൂർ രാജ കുടുംബത്തിന്റെ നിലപാടുകൾക്കെതിരെ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ, ദേവസ്വം മന്ത്രി കടംകംപള്ളി സുരേന്ദ്രൻ എന്നിവർ രംഗത്ത്.
ബി നിലവറ തുറക്കുന്നതിനെ എതിർക്കുന്നവരെ സംശയിക്കണമെന്ന് വി എസ് പറഞ്ഞു. ദേവഹിതം ചോദിച്ചറിഞ്ഞതുപോലെയാണ് ചിലർ സംസാരിക്കുന്നതെന്നും മുൻപ് നിലവറ തുറന്നപ്പോൾ ദേവഹിതം ചോദിച്ചതായി ചരിത്രമില്ലെന്നും വി എസ് പറഞ്ഞു.
നിലവറ തുറക്കണമെന്ന നിലപാട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. നിലവറ തുറക്കരുതെന്ന രാജകുടുംബത്തിന്റെ വാദത്തിൽ കഴമ്പില്ലെന്ന് കഴിഞ്ഞ ദിവസം ചരിത്ര ഗവേഷകൻ എം ജി ശശി ഭൂഷൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവഖറ തുറക്കരുതെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് തിരുവിതാംകൂർ രാജകുടുംബം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here