ആർത്തവ ദിനങ്ങളിൽ അവധി നൽകി മാധ്യമസ്ഥാപനം

ആർത്തവ ദിനങ്ങൾ മറ്റ് ദിവസങ്ങളെ പോലെ ആകില്ല സ്ത്രീകൾക്ക്. വേദനയിലൂടെയും അസ്വസ്ഥമായ നിമിഷങ്ങളിലൂടെയും കടന്നുപോകുന്ന ആ ദിവസങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ് മുംബെയിലെ ഒരു മാധ്യമ സ്ഥാപനം.
ആർത്തവ ദിനത്തിലുണ്ടാകുന്ന മാനസ്സിക സമ്മർദ്ധങ്ങളും ജോലി സ്ഥലത്തെ പ്രശ്‌നങ്ങളും ഒരുമിച്ച് ആ ദിനങ്ങൾ സ്ത്രീകൾക്ക് നരക തുല്യമാകുന്ന സാഹചര്യം ഒഴിവാക്കുകയാണ് കൾച്ചറൽ മെഷീൻ എന്ന മാധ്യമസ്ഥാപനം. 75 ജീവനക്കാരാണ് കൾച്ചറൽ മെഷീനിലുള്ളത്. ഇങ്ങനെയൊരു തീരുമാനമെടുത്തതോടെ ജീവനക്കാരും സന്തുഷ്ടരാണ്.
ഇതൊരു മാതൃകയായി കണ്ട് ഇന്ത്യയിലെ മുഴുവൻ സ്ഥാപനങ്ങളും ആർത്തവ അവധി നൽകണമെന്ന് കമ്പനി നിർദ്ദേശിക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് മാനവവിഭവ ശേഷി മന്ത്രാലയത്തിനും, വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനും കമ്പനി നിവേദനം സമർപ്പിച്ചു.
മാസത്തിൽ രണ്ട് ദിവസം വനിതാ ജീവനക്കാർക്ക് ബീഹാർ സർക്കാർ അവധി നൽകുന്നുണ്ട്. കേന്ദ്ര സർക്കാർ ഇത്തരത്തിലൊരു തീരുമാനമെടുത്താൽ സ്ത്രീ സൗഹാർദ്ദത്തിന് പുതിയ ചുവടുവെപ്പാകുമത് എന്നതിൽ സംശയില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here