ദിലീപിന് എറണാകുളത്ത് മാത്രം 35 ഭൂമി ഇടപാടുകൾ

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിന്റെ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള റിയൽ എസ്റ്റേറ്റ് ബന്ധങ്ങളെ കുറിച്ച് പോലീസ് അന്വേഷിക്കുന്നു. ദിലീപും മഞ്ജുവാര്യരും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ റിയൽ എസ്റ്റേറ്റ് ബന്ധമുണ്ടോ എന്നാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുന്നത്.
റിയൽ എസ്‌റ്റേറ്റ് ഇടപാടുകളിൽ നിലനിന്ന തർക്കങ്ങളും നടിയെ ആക്രമിക്കുന്നതിന് കാരണമായോ എന്നാണ് അന്വേഷിക്കുന്നത്. ഇതിനായാണ് ദിലീപിന്റെ ആസ്തി വിവരങ്ങൾ പരിശോധിക്കുന്നത്. ഇരുവരും ഒരുമിച്ച് ബിസിനിസ്സ് ഇടപാടുകൾ നടത്തിയിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
എറണാകുളം ജില്ലയിൽ മാത്രം 35 റിയൽ എസ്‌റ്റേറ്റ് ഇടപാടുകളാണ് 2006 മുതൽ ദിലീപ് നടത്തിയിരിക്കുന്നത്. എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിലാണ് കൂടുതൽ ഇടപാടുകൾ നടന്നത്. സംസ്ഥാനത്തെ ഹോട്ടൽ മേഖലയിലും ദിലീപിന് വൻ നിക്ഷേപമുള്ളതായാണ് കണ്ടെത്തൽ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here