Advertisement

അമേരിക്കയിൽ വിമാനം തകർന്ന് ഇന്ത്യൻ വംശജർ മരിച്ചു

July 12, 2017
0 minutes Read

അമേരിക്കയിൽ സ്വകാര്യ വിമാനം തകർന്ന് ഇന്ത്യൻ വംശജരായ ഡോകടർമാർ മരിച്ചു. ഉമാമഹേശ്വര കാലപടപ്പ് (63) ഭാര്യ സീതാ ഗീത(61) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള വിമാനമാണ് തകർന്നുവീണത്.

ശനിയാഴ്ച്ച രാവിലെ 10.36നും 12.30നും ഇടയിലാണ് അപകടം നടന്നത്. അപകടസമയം ഡോക്ടർ ഉമാമഹേശ്വരയായിരുന്നു വിമാനം ഓടിച്ചിരുന്നത്.

അപകട കാരണം വ്യക്തമല്ല. ഒഹിയോവിലെ ബെവർളി ഗ്രാമത്തിന് സമീപമുള്ള ജലസംഭരണിയിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.

ആന്ധ്രപ്രദേശിലെ മച്ചിലപട്ടണം സ്വദേശികളായ ഇരുവരും മനോരോഗ വിദഗ്ദരാണ്. അമേരിക്കയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫർ കൂടിയായ ഉമാമഹേശ്വര ഫോട്ടോഗ്രാഫിയിൽ ഒട്ടേറെ ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top