വൻ ഇളവുകളുമായി ബിഎസ്എൻഎൽ ബ്രോഡ്ബാന്റ്

ബ്രോഡ്ബാന്റ് നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ച് ബിഎസ്എൻഎൽ. 599, 675, 999 എന്നീ പദ്ധതികളിലാണ് വൻ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 599 ന്റെ പദ്ധതിയിൽ രണ്ട് എം ബി പി എസ് വേഗത്തിൽ പരിധിയില്ലാതെ ബ്രോഡ്ബാന്റ് സൗകര്യം ലഭ്യമാകും.
നിലവിലെ 675ന്റെ പദ്ധതിയിൽ ഇനി മുതൽ 10 ജി ബിയും 999 ന്റെ പദ്ധതിയിൽ 30 ജിബിയും കിട്ടുമെന്നും ബിഎസ്എൻഎൽ. ഗ്രാമീണമേഖലയിലെ ഉപഭോക്താക്കൾക്കുള്ള 650 ന്റെ പദ്ധതിയിൽ 15 ജിബി വരെ രണ്ട് എം ബി പി എസ് വേഗത്തിലും ലഭിക്കും. തുടർന്ന് ഒരു എം ബി പി എസ് വേഗത്തിൽ പരിധിയില്ലാതെ ബ്രോഡ്ബാന്റ് സൗകര്യം ലഭിക്കും.
നഗരങ്ങളിൽ ബ്രോഡ്ബാന്റ് ഇല്ലാത്ത ഉപഭോക്താക്കൾക്ക് ഇപ്പോഴുള്ള മാസവാടകയോടൊപ്പം ഒമ്പത് രൂപ അധികം നൽകി 249 ന്റെ പദ്ധതിയിൽ കണക്ഷൻ എടുക്കാമെന്നും ബിഎസ്എൻഎൽ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here