പാലിയേക്കര ടോൾ; അഞ്ച് വർഷത്തിനുള്ളിൽ പിരിച്ചെടുത്തത് 454.89 കോടി രൂപ

മണ്ണുത്തി-ഇടപ്പള്ളി പാതയിൽ പാലിയേക്കര ടോൾ പ്ലാസയിൽ കോടികൾ കൊയ്ത് നിർമ്മാണ കമ്പനി. നിർമ്മിച്ച് അഞ്ച് വർഷത്തിനുള്ളിൽ കമ്പനി പിരിച്ചെടുത്തത് 454.89 കോടി രൂപയാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കമ്പനി ചിലവിട്ട തുകയിലെ 65 ശതമാനത്തോളമാണ് ഈ ചുരുങ്ങിയ കാലയളവിൽ തന്നെ പിരിച്ചെടുത്തിരിക്കുന്നത്. ആകെ 721.17 കോി രൂപയാണ് പാതയുടെ നിർമ്മാണത്തിനായി കമ്പനി ചിലവഴിച്ചത്. 2028 വരെ ടോൾ പിരിക്കാനുള്ള അനുമതി കമ്പനിക്ക് നൽകിയിട്ടുണ്ട്.
അഞ്ചുവർഷം കൊണ്ട് 65 ശതമാനം പിരിച്ചെടുത്ത കമ്പനി കൊള്ളലാഭമാണ് കൊയ്യുന്നതെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു.ബാക്കിയുള്ള 35 ശതമാനം പിരിക്കാൻ ഇനി 11 വർഷം കമ്പനിക്ക് ഉണ്ടെന്നിരിക്കെ കരാർ റീ സർവ്വെ നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
2012ൽ കരാർ നൽകുന്ന സമയത്ത് ശരാശരി 9000 വാഹനങ്ങളായിരുന്നു ടോൾപ്ലാസ വഴി കടന്നപോയിരുന്നത്. ഇന്ന് അത് 24000 വാഹനങ്ങളായി ഉയർന്നിട്ടുണ്ടെന്നാണ്
കണക്കുകൾ. ഈ ആനുപാതിക കണക്കുകൾ നോക്കുമ്പോൾ 2028 ആകുമ്പോഴേക്കും 25003000 കോടി രൂപ കമ്പനിക്ക് പിരിച്ചെടുക്കാനാകും.
paliyekkara toll plaza
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here