ദിലീപിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി

ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ഒന്നേ മുക്കാലിന് തന്നെ ഹര്‍ജി പരിഗണിച്ചിരുന്നു. കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയിൽ അടിയന്തര സാഹചര്യമില്ലന്ന് പ്രോസിക്യൂഷനും വ്യക്തമാക്കി. കേസ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റണമെന്ന് പ്രോ സിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും വ്യാഴ്ചത്തേക്ക് കോടതി നിശ്ചയിക്കുകയായിരുന്നു.
വിശദമായ ജാമ്യാപേക്ഷയാണ് പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. നേരത്തെ അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ആലുവ സബ്ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ദിലീപ്.
കേസ് വ്യാഴാഴ്ച ജസ്റ്റീസ് സുനിൽ തോമസിന്റെ ബഞ്ച് പരിഗണിക്കും
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here