Advertisement

വെങ്കയ്യ നായിഡു എൻ ഡി എ ഉപരാഷ്ട്രപതി സ്ഥാനാർഥി

July 17, 2017
1 minute Read
Venkaiah Naidu NDA's vice-presidential candidate

നരേന്ദ്ര മോദി സർക്കാരിലെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാകും. ബി.ജെ.പിയുടെ പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് പ്രഖ്യാപനം. ഏകകണ്ഠമായിരുന്നു വെങ്കയ്യ നായിഡുവിന്റെ സ്ഥാനാർത്ഥിത്വം.

പ്രതിപക്ഷത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും പശ്ചിമബംഗാൾ മുൻ ഗവർണറുമായ ഗോപാൽ കൃഷ്ണ ഗാന്ധിയെ തെരഞ്ഞെടുത്തിരുന്നു. ആഗസ്റ്റ് അഞ്ചിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്.

Venkaiah Naidu NDA’s vice-presidential candidate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top