ക്രമിനലുകൾ താവളമാക്കിയ ചെറായി ബീച്ച്

കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ചെറായി ബീച്ച്. എന്നാൽ ബീച്ചിനോട് ചേർന്നുള്ള വിദേശമദ്യ വിൽപ്പനശാല വീണ്ടും തുറന്നതോടെ ബാറും പരിസരവും ക്രമിനിലുകളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി മാറി. ബാറിനകത്തും പുറത്തും നിത്യവും അടിപിടിയാണ്.
മദ്യപിക്കാനെത്തുന്നവർക്കിടയിൽ മയക്കുമരുന്ന് കഞ്ചാവ് വ്യാപാരവും തകർതിയായി നടക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
ബാർ തുറന്ന് വെറും അഞ്ച് ദിവസം മാത്രം പിന്നിട്ടപ്പോൾ ബാറിനകത്ത് മാത്രം അഞ്ച് അടിപിട കേസുകളാണ് മുനമ്പം പോലീസ് ചാർജ് ചെയ്തിരിക്കുന്നത്. പ്രാദേശിക ഗുണ്ടുകൾക്കൊപ്പം പറവൂർ, ഞാറയ്ക്കൽ, മുനമ്പം, വടക്കേക്കര എന്നിവിടങ്ങളിലെ ഗുണ്ടകളും ബീച്ചിൽ തമ്പടിക്കാറുണ്ട്.
സന്ദർശകരായ സ്ത്രീകൾക്ക് കടലിൽ കുളിച്ച് കഴിഞ്ഞ് ശുദ്ധജലത്തിൽ കുളിക്കാനായി ഒരുക്കിയിരിക്കുന്ന മുറി ബാറിന്റെ മുന്നിലാണ്. ഇവിടെ മദ്യപാന്മാരും, ക്രിമിനലുകളും, സാമൂഹ്യവിരുദ്ധരും തടിച്ച് കൂടി നോക്കി നിൽക്കുന്നതിനാൽ സ്ത്രീകൾക്ക് വാഷ് റൂം ഉപയോഗിക്കാൻ സാധിക്കാറില്ല.
ഇതിന് പുറമേ തിരക്കുള്ള സമയങ്ങളിൽ നിയന്ത്രിക്കാൻ വേണ്ടത്ര പോലീസ് ഉണ്ടാകാറില്ല. ബീച്ചിലെ സുരക്ഷയ്ക്കായി സ്ഥാപിച്ച തീരദേശ പോലീസ് സ്‌റ്റേഷനാകട്ടെ പണി തീർന്ന് വർഷങ്ങൾ പിന്നിട്ടിട്ടും ഉദ്ഘാടനം ചെയ്യാതെ കിട്ടകുകയാണ്. ഇത് പ്രവർത്തനം തുടങ്ങിയാൽ ആവശ്യമായ പോലീസ് ബീച്ചിലുണ്ടാകും.
criminals inhabiting cherai beach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here