പീഡനത്തിനിരയായ പത്തുവയസ്സുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി കോടതി നിഷേധിച്ചു

പീഡനത്തിനിരയായി ഗർഭിണിയായ പത്തുവയസ്സുകാരിയുടെ ഗർഭം അലസിപ്പിക്കാനുള്ള അപേക്ഷ ചണ്ഡിഗഢ് ജില്ലാ കോടതി തള്ളി. ഭ്രൂണം 26 ആഴ്ച വളർച്ചയെത്തിയതിനാലാണ് അപേക്ഷ കോടതി നിരസിച്ചത്. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി നിയമപ്രകാരം ഇരുപത് ആഴ്ചയിൽ താഴെ വളർച്ചയുള്ള ഗർഭം അലസിപ്പിക്കാനേ അനുമതിയുള്ളു.
അമ്മയുടെ ബന്ധുവാണ് പെൺകുട്ടിയെ ഗർഭിണിയാക്കിയത്. ഏഴു മാസത്തിലേറെയായി ഇയാൾ നിരവധി തവണ പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നു.
അതേസമയം ഇത്രയും ചെറിയ പ്രായത്തിൽ പ്രസവിക്കുന്നത് അപകടകരമാണെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. പത്തുവയസ്സു മാത്രം പ്രായമുള്ളതിനാൽ പെൺകുട്ടിയുടെ പെൽവിക് അസ്ഥികൾ പൂർണവളർച്ച പ്രാപിച്ചിട്ടുണ്ടാകില്ല. അതുകൊണ്ടു തന്നെ ഭ്രൂണത്തെ പൂർണമായും വളർച്ച പ്രാപിക്കാൻ അനുവദിക്കുന്നത് പെൺകുട്ടിയുടെ ജീവനു തന്നെ ഭീഷണിയാകാൻ സാധ്യതയുള്ളതായി ഡോക്ടർമാർ പറയുന്നു.
ഇത്രയും ചെറിയ പ്രായത്തിൽ സിസേറിയന് വിധേയയാക്കുന്നത് അതിലേറെ അപകടകരമാണെന്നും ഡോക്ടർമാർ ആശങ്കപ്പെടുന്നു.
court denied 10 year old girl abortion plea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here