Advertisement

ഗുജറാത്തിൽ വെള്ളപ്പൊക്കം; 25,000 പേരെ ഒഴിപ്പിച്ചു

July 25, 2017
1 minute Read

ഗുജറാത്തിൽ തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മൂലം 25,000 പേരെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. കനത്ത മഴ മൂലം വിവിധ ജില്ലകൾ വെള്ളത്തിൽ മുങ്ങി. പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃർ നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ 20 ഹൈവേകളിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്നും അതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിനാൽ ഡൽഹിയിലേക്കുള്ള രാജധാനി എക്‌സ്പ്രസ് സർവീസ് റദ്ദാക്കി. ദേശീയ ദുരന്ത നിവാരണസേനയും മറ്റു ഏജൻസികളും ഇപ്പോഴും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുകയാണ്.

gujarat flood 25000 persons evacuated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top