ഹർത്താൽ പിൻവലിച്ചു

ബുധനാഴ്ച്ച സംസ്ഥാനവ്യാപകമായി പി.ഡി.പി ആഹ്വാനം ചെയ്തിരുന്ന ഹർത്താൽ പിൻവലിച്ചു. ഹർത്താലിൽനിന്ന് പിൻമാറണമെന്ന് പാർട്ടി ചെയർമാൻ അബ്ദുൽ നാസർ മഅദനി ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.
പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിക്ക് മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു നാളെ സംസ്ഥാനത്ത് പി.ഡി.പി ഹർത്താലിന് ആഹ്വാനം ചെയ്തത്.
അതേസമയം, പിഡിപി ആഹ്വാനം ചെയ്ത ബുധനാഴ്ചയിലെ സംസ്ഥാന ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും ആൾകേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും വ്യക്തമാക്കിയിരുന്നു.
no hartal on wednesday
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here