Advertisement

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ആകാശ് വൻ പരാജയം : സിഎജി റിപ്പോർട്ട്

July 29, 2017
1 minute Read

ആവശ്യമായ ആയുധശേഷി ഇന്ത്യയ്ക്കില്ലെന്നു വെളിപ്പെടുത്തിയ സി.എ.ജി റിപ്പോര്‍ട്ടില്‍, ഇന്ത്യയുടെ അഭിമാന പദ്ധതിയായ ആകാശ് മിസൈലിന്റെ പരീക്ഷണത്തെയും കടുത്ത രീതിയില്‍ വിമര്‍ശിക്കുന്നു. ആകാശ് മിസൈലിന്റെ ഒട്ടുമിക്ക പരീക്ഷണങ്ങളും പരാജയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് തയ്യാറായിട്ടില്ല.

2013 ന്റെയും 2015 ന്റെയും ഇടയില്‍ ആറു നിശ്ചിത സ്ഥലങ്ങളിലായി മിസൈല്‍ സംവിധാനം സ്ഥാപിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇന്നുവരെ ഒരിടത്തും ഇതു സ്ഥാപിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 3,619.25 കോടി രൂപ നല്‍കി ഭാരത് ഇലക്ട്രോണിക് ലിമിറ്റഡില്‍ നിന്നാണ് മിസൈലുകള്‍ വാങ്ങിയത്.

യുദ്ധസമാന സാഹചര്യം ഉണ്ടായാല്‍ ഇന്ത്യന്‍സേനയുടെ പക്കല്‍ പിടിച്ചുനില്‍ക്കാന്‍ പോലുമുള്ള ആയുധങ്ങള്‍ ഇല്ലെന്നും 2013നു ശേഷം സൈന്യത്തിന്റെ ആയുധശേഷിയും കാര്യക്ഷമതയും വര്‍ധിപ്പിക്കാനുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

Akash a major lose says CAG report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top