ജോൺ കെല്ലി പുതിയ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്

വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തുനിന്ന് റീൻസ് പ്രീബസിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാറ്റി. പകരം ജനറൽ ജോൺ കെല്ലിയെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. ട്വിറ്ററിലൂടെയാണ് പ്രീബസിനെ മാറ്റിയകാര്യം ട്രംപ് അറിയിച്ചത്.
അടുത്തിടെ പുതിയ കമ്മ്യൂണിക്കേഷൻ ഡയറക്ടർ സ്ഥാനത്തേക്ക് ആന്റണി സ്കരാമൂചിനെ നിയമിച്ചതിനെതിരേ പ്രീബസ് രംഗത്തെത്തിയിരുന്നു. ഇതാണ് പ്രീബസിനെ നീക്കാൻ കാരണമായതെന്നാണ് സൂചന.
ആന്റണിയെ നിയമിച്ചതിൽ പ്രതിഷേധിച്ച് വൈറ്റ്ഹൈസ് പ്രസ് സെക്രട്ടറിയും കമ്യൂണിക്കേഷൻ ഡയറക്ടറുമായ ഷോൺ സ്പൈസർ കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു.
John Kelly trump’s new chief of staff
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here