റേഷന്‍ കാര്‍ഡില്‍ വീട്ടമ്മ ‘ജഡ്ജി’

പുതിയ റേഷൻ കാർഡ് കൈയിൽ കിട്ടിയപ്പോൾ വീട്ടമ്മയായ അന്നമ്മ ശരിക്കും ഞെട്ടി. അടുക്കള ഭരണവുമായി നടന്ന അന്നമ്മ ഒരു സുപ്രഭാതത്തിൽ ജഡ്‍ജിയായി മാറി.
ഇരിട്ടി താലൂക്കിലെ എടപ്പുഴയിൽ അനുവദിച്ച പുതിയ റേഷൻ കാർഡിലാണ് അധികൃതർ വീട്ടമ്മയെ ജഡ്‍ജിയാക്കിയത്. ഇത് മാത്രമല്ല ഈ റേഷൻ കാർഡിൽ നൽകിയിരിക്കുന്ന മുഴുവൻ വിവരങ്ങളും തെറ്റാണ്. വീട്ടുപേര് തെറ്റിച്ച് നൽകി. ഇതുകൂടാതെ ഭർത്താവ് എം.എം. ഇമ്മാനുവലിന്‍റെ വയസായ 62 ആണ് അന്നമ്മയ്ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഭർത്താവിനാകട്ടെ അന്നമ്മയുടെ വയസ് 58 ഉം നൽകി. ഈ തെറ്റുകൾ എങ്ങനെ തിരുത്തണമെന്നറിയാതെ കുഴഞ്ഞിരിക്കുകയാണ് ഈ വീട്ടമ്മ.
homemaker becomes judge in ration card
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here