രാജേഷിന്റെ കൊലപാതകം; അറസ്റ്റിലായവരുടെ എണ്ണം പത്തായി

തിരുവനന്തപുരം ശ്രീകാര്യത്ത് ആർഎസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. രാഷ്‍ട്രീയകാരണങ്ങളും വ്യക്തിവിരോധവുമാണ് കൊലയ്‍ക്കുള്ള കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം. ഇന്നലെ രാത്രിയാണ് ശാഖയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ശ്രീകാര്യം ഇടവക്കോട് സ്വദേശി രാജേഷിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പ്രധാനപ്രതി മണിക്കുട്ടൻ അടക്കമുള്ളവരെ പുലർച്ചെയോടെ പൊലീസ് പിടികൂടി. ഇവരിൽ രണ്ട് പേർക്ക് സിപിഎം ബന്ധമുണ്ട്. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.
വ്യാജചിത്രങ്ങളും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ് മേധാവി മുന്നറിയിപ്പ് നൽകി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here