Advertisement

മണിക്കൂറിൽ 1200കിമി വേഗത; ട്രാവൽ പോഡ് വരുന്നു

July 30, 2017
1 minute Read
hyper loop

ഹൈപ്പർ ലൂപ്പ് മാതൃകയിൽ ഇന്ത്യയിൽ ഒരു പുതിയ ഗതാഗത സംസ്കാരം വരുന്നു. രാജസ്ഥാനിലെ ഒരു കൂട്ടം വിദ്യാർത്ഥികളാണ് ഈ സൂപ്പർ പാതയുടെ സാക്ഷാത്കാരത്തിന് പിന്നിൽ. രാജസ്ഥാനിലെ പിലാനിയിലുള്ള ബിർല ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളാണ് ട്രാവൽ പോഡ് യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കുന്നത്. മണിക്കൂറിൽ 1200കിമി വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന വാഹനത്തിനും അതിന് സഞ്ചരിക്കാനായി കുഴൽ മാതൃകയുടേയും അവസാന ഘട്ട പരീക്ഷണത്തിലാണ് വിദ്യാർത്ഥികൾ. ‌‌18മാസമായി ഇതിന്റെ നിർമ്മാണത്തിലാണിവർ. ഒരു വാക്വം ട്രാക്കിലൂടെയാണ് വാഹനം കുതിക്കുക.

ഓഗസ്റ്റിൽ കാലിഫോർണിയയിലെ ഹോത്രോണിലെ സ്പേസ് എക്സ് ആസ്ഥാനത്ത് ഇന്ത്യയുടെ ഈ ഹൈപ്പർ ലൂപ്പിന്റെ പരീക്ഷണം നടക്കും. സ്പേസ് ആസ്ഥാനത്ത് നടക്കുന്ന എലൻമക്സ് ഗ്ലോബൽ കോണ്ടസ്റ്റിലെ മത്സരാർത്ഥികളാണ് ഈ വിദ്യാർത്ഥികൾ. സംഭവം യാഥാർത്ഥ്യമായാൽ ചെന്നൈയിൽ നിന്ന് ബാംഗ്ലൂരിൽ എത്താൻ വേണ്ട സമയം എത്രയാണെന്ന് അറിയാമോ? കേവലം 30 മിനിട്ട്!!!

hyper loop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top