കമ്പനി/കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഒക്ടോബർ 7 നും 28 നും

കമ്പനി/ബോർഡ്/കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഒക്ടോബർ 7, 28 തീയതികളിൽ രണ്ടു ഘട്ടമായി നടത്തും. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം,
എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ അപേക്ഷകർക്ക് ഒക്ടോബർ ഏഴിനും കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്ക് ഒക്ടോബർ 28നുമാണ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്.
വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് പരീക്ഷയ്ക്കുശേഷം കമ്പനി/ബോർഡ്/കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ നടത്താനാണ് പി.എസ്.സി. ആദ്യം
തീരുമാനിച്ചത്. എന്നാൽ വിവിധ വകുപ്പുകളിലെ വിജ്ഞാപനത്തിനെതിരെ കോടതിയിൽ കേസുള്ളതിനാൽ അതിന്റെ പരീക്ഷാനടപടികൾ മരവിപ്പിക്കുകയായിരുന്നു.
psc exam company corporation last grade exam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here