സുനന്ദ പുഷ്കറിന്റെ മരണം; അന്തിമ റിപ്പോര്‍ട്ട് വൈകുന്നതെന്തെന്ന് കോടതി

ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വൈകുന്നത് എന്തുകൊണ്ടെന്ന് ദില്ലി ഹൈക്കോടതി. കേസിന്റെ സ്ഥിതിയെ കുറിച്ച് ദില്ലി പൊലീസ് സമര്‍പ്പിച്ച സ്ഥിതിവിവര റിപ്പോര്‍ട്ട് വ്യക്തതയില്ലാത്തെന്നും ഹൈക്കോടതി വിമര്‍ശിച്ചു.സുനന്ദപുഷ്‌കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ഇതേകുറിച്ച് സിബിഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമിയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ സുബ്രഹ്മണ്യസ്വാമി ഹര്‍ജി നല്‍കിയത് പൊതുതാല്പര്യത്തിനല്ല, സ്വന്തം പ്രശസ്തിവേണ്ടിയാണെന്ന് സുനന്ദപുഷ്‌കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.അന്വേഷണ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് സുനന്ദപുഷ്‌കറിന്റെ മകന്‍ ശിവ് മേനോന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
sunantha pushkar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here