സെൻസർബോർഡ് ‘കത്രിക’ വച്ച ഭാഗങ്ങളും കാണിച്ച് തരമണി ടീസർ !!
സെൻസർബോർഡ് ‘കത്രിക’ വെച്ച ചരിത്രം മുമ്പും ഉണ്ടായിട്ടുണ്ടെങഅകിലും അത് അതുപോലെ തന്നെ തുറന്ന് കാണിച്ച് രൂപപ്പെടുത്തിയിരിക്കുന്ന ട്രെയിലറുകൾ ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇല്ലെന്ന് തന്നെ പറയാം. എന്നാൽ ഇനി ആ ബഹുമതി ‘തരമണി’ക്ക് സ്വന്തം.
ദേശീയ പുരസ്കാര ജേതാവായ സംവിധായൻ റാം സംവിധാനം ചെയ്ത പുതിയ ചിത്രമാണ് തരമണി. ആൻഡ്രിയയാണ് നായിക. ചിത്രത്തിലെ ചില ഭാഗങ്ങൾ മ്യൂട്ടു ചെയ്യണമെന്ന് നിർദേശിച്ച സെൻസർ ബോർഡിന് ചിത്രത്തിന്റെ ടീസറിലൂടെ ആ ശബ്ദം മാത്രം കേൾപ്പിച്ച് മറുപടി നൽകിയിരിക്കുകയാണ് റാം.
സെൻസർ ബോർഡ് മ്യൂട്ടാക്കണമെന്ന് നിർദേശിച്ച ശബ്ദങ്ങൾ കേൾപ്പിച്ചും അല്ലാത്തവ മ്യൂട്ടു ചെയ്തുമാണ് ടീസർ പുറത്തിറക്കിയത്. രാത്രി തനിച്ചു പോകുന്ന ആൻഡ്രിയയെ അപമാനിക്കുന്ന തരത്തിൽ ചീത്തവിളിക്കുന്ന യുവാക്കളോട് കടുത്ത ഭാഷയിൽ തന്നെ ആൻഡ്രിയയുടെ കഥാപാത്രം പ്രതികരിക്കുന്നതാണ് ടീസറിൽ കാണുന്നത്. മിക്ക ഡയലോഗുകളും മ്യൂട്ട് ചെയ്തിട്ടുണ്ടെങ്കിലും ആൻഡ്രിയ പുരുഷന്മാർക്കുനേരെ ചൊരിയുന്ന വാക്കുകൾ കൃത്യമായി കേൾപ്പിക്കുന്നുണ്ട്. ആ വാക്കുകളാണ് സെൻസർ ബോർഡ് മ്യൂട്ടുചെയ്യാൻ നിർദേശിച്ചിരുന്നത്.
സിനിമയിൽ സ്ത്രീ മദ്യപിക്കുന്നതു കാണിക്കുന്നു എന്ന പേരിൽ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡിന്റെ നടപടിയെ പ്രത്യക്ഷമായി കടന്നാക്രമിക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കിയത്. മദ്യപിക്കുന്ന നായികയുടെ ചിത്രത്തിനൊപ്പം എ സർട്ടിഫിക്കറ്റു നൽകിയ പോസ്റ്റർ ഏറെ ചർച്ചയായിരുന്നു. ആഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
taramani teaser 3 censor board uncensored trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here