ലോക മനസ്സാക്ഷിയെ മരവിപ്പിച്ച ആറ് കൊലപാതകങ്ങൾ

ഇന്നത്തെ ലോകത്ത് ജീവിച്ച് പോകണമെങ്കിൽ പണം മാത്രം പോര അൽപ്പം ഭാഗ്യവും വേണം. കാരണം നാം ഒന്നും ചെയ്തില്ലെങ്കിൽകൂടി നമ്മെ ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്ന കണ്ണുകൾ നമുക്ക് ചുറ്റുമുണ്ട്. വീട്ടിലേക്കോ, ഓഫീസിലേക്കോ നടക്കുന്ന വഴിയോ, വിജനമായ ബസ്സോ, ഒഴിഞ്ഞ ലിഫ്റ്റിലോ എവിടെയാണ് മരണം നമ്മെ കാത്തിരിക്കുന്നത് എന്ന് പറയാനാകില്ല.
മറ്റൊരാളുടെ മരണത്തിൽ, ഇരയുടെ ചോരയിൽ ആനന്ദം കാണുന്ന മനോരോഗികൾ നിറഞ്ഞതാണ് ഈ ലോകം എന്ന വസ്തുത ഊട്ടിയുറപ്പിക്കുകയാണ് ഇപ്പോൾ അരങ്ങേറുന്ന സംഭവവികാസങ്ങൾ.
കൊലപാതകം എന്നത് ഇര ജീവൻവെടിയുന്നതിൽ അവസാനിക്കുന്നില്ല, മറിച്ച് ഇര ഇഞ്ചിഞ്ചിയാി പിടയുന്നത് കാണുന്നതിലുള്ള ആനന്ദത്തിൽ എത്തി നിൽക്കുന്നു. കൈപത്തി വെട്ടി വലിച്ചെറിയുന്നത് മുതൽ കൊലപാതകം കഴിഞ്ഞ് മൃതശരീരം വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കുന്നതിൽ വരെ എത്തി നിൽക്കുന്ന കൊലപാതക സംഭവങ്ങൾ ഇവയിൽ ചിലതാണ്.
ഇതിലും ക്രൂരമായ വർഷങ്ങളോളം ലോകജനതയുടെ ഉറക്കം കെടുത്തിയ കൊലപാതകങ്ങൾ മുമ്പും നടന്നിട്ടുണ്ട്. ജങ്കോ ഫുറൂട്ട മുതൽ ലവ് കാനിബൽ കേസ് വരെ, ലോകത്തെ നടുക്കിയ 6 കോലപാകങ്ങൾ….
1. ഹലോ കിറ്റി മർഡർ
ഹോങ്ങ് കോങ്ങ് ഗ്യാങ്ങ്‌സ്റ്റർമാരായ ചാൻ മാൻ ലോക്, ലൂയിങ്ങ് ഷിങ്ങ് ചോ, ലിയൂങ്ങ് വായ് ലുൻ എന്നിവർ ചേർന്ന് 23 കാരിയായ ഫാൻ മാൻ യീയെ കൊലപ്പെടുത്തി തലയോട്ടി ‘ഹലോ കിറ്റി’ പാവയുടെ അകത്ത് കുത്തി നിറച്ചു. 1999 ലാണ് ഫാൻ മാനെ മൂവരും ചേർന്ന് കടത്തിക്കൊണ്ട് പോകുന്നത്.
ഒരു മാസത്തിൽ കൂടുതൽ മൂവരും ചേർന്ന് യുവതിയെ ശരീരികമായി ഉപദ്രവിച്ചു. സ്റ്റീൽ ബാറുകൾ കൊണ്ട് അടിച്ചു, ചൂട് പ്ലാസ്റ്റിക് കൈ കാലുകളിൽ ഉരുക്കി ഒഴിച്ചുമായിരുന്നു പീഡനം. ഒടുവിൽ ഫാൻ മാൻ മരണപ്പെട്ടതിന് ശേഷം ശരീരഭാഗങ്ങൾ വെട്ടിമാറ്റുകയും, തിളപ്പിക്കുകയും ചെയ്തു.
കൂട്ടത്തിലൊരാളുടെ കാമുകി പോലീസിൽ ഇക്കാര്യങ്ങൾ പറഞ്ഞപ്പോഴാണ് ഫാൻ മാനിന്റെ കഥ പുറംലോകം അറിയുന്നത്. ഫാൻ മാൻ യീയെ ഉപദ്രവിക്കാൻ ഈ പെൺകുട്ടിയും കൂടിയിരുന്നു. ഫാൻ മാനിന്റെ മരണത്തിന് ശേഷം ഫാനിന്റെ പ്രേതം തന്നെ വേട്ടയാടുന്നു എന്ന തോന്നലാണ് യുവതിയെ പോലീസിന് മുമ്പിൽ കുറ്റസമ്മതം നടത്താൻ പ്രേരിപ്പിച്ചത്.
2. കില്ലർ ഗെയ്ഷ- സാഡ അബെ
ജാപ്പനീസുകൾക്കിടയിൽ കണ്ടുവരുന്ന ജോലിയാണ് ഗെയ്ഷ. ഹോട്ടലുകളിൽ വരുന്നവരെ പാട്ട് പാടിയും, നൃത്തം ചെയ്തും രസിപ്പിക്കലാണ് ഇവരുടെ ജോലി. ഒരു നല്ല ഗെയ്ഷയാകാൻ ചെറുപ്പം മുതൽ അഭ്യസിക്കണം. എന്നാൽ സാഡ അബെ പെട്ടെന്നൊരു സുപ്രഭാതത്തിൽ ഗെയ്ഷയാകുകയായിരുന്നു. എന്നാൽ മികവ് പ്രകടിപ്പിക്കാൻ കഴിയാത്ത സാഡ ‘ലോ റാങ്കിങ്ങ് ഗെയ്ഷ’ ആയി. ഇതിതരം ഗെയ്ഷകൾ പാട്ടും നൃത്തവും മാത്രം ചെയ്താൽ പോര വേശ്യവൃത്തിയും ചെയ്യേണ്ടി വരും.
പിന്നീട് ഈ തൊഴിൽ നിന്നും പിരിഞ്ഞുപോന്ന സാഡ കിച്ചിസോ ഇഷിദയുടെ ഹോട്ടലിൽ സപ്ലയറായി ജോലിക്ക് കയറി. എന്നാൽ അധികം വൈകാതെ തന്നെ സാഡ കിച്ചിയെ കൊലപ്പെടുത്തി.
ശേഷം കിച്ചിയുടെ ലിംഗം ഛേദിച്ച് തുടയിൽ ഇങ്ങനെ എഴുതി ‘കിച്ചിയും സാഡയും എന്നെന്നും ഒരുമിച്ച്’. ഒപ്പം കിച്ചിയുടെ വലത് കൈയ്യിൽ സ്വന്തം പേർ കൊത്തിവെക്കുകയും ചെയ്തു സാഡ.
ഒരു നിധിപോലെയാണ് സാഡ കിച്ചിയുടെ ലിംഗം സൂക്ഷിച്ചത്. പോലീസ് പിടിയിലായ സാഡ പറഞ്ഞിരുന്നു തനിക്ക് കിച്ചിയുടെ ലിഗം വിട്ടുപിരിയാൻ സാധിക്കുന്നില്ലെന്ന്. ഒടുവിൽ 1936 ഡിസംബർ 21 ന് കൊലപാതക കുറ്റത്തിന് മൃതശരീരം വികൃതമാക്കിയ കുറ്റത്തിനും സാഡയെ ശിക്ഷിയ്ക്ക് വിധിച്ചു.
3. ജർമനിയിലെ ‘ലവ് കാനിബൽ’
ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടുവരുന്ന പ്രതിഭാസമാണ് മനുഷ്യ മാംസം കഴിക്കുന്ന കാനിബലുകളെ. എന്നാൽ ജർമനിയിൽ ശരിക്കും അത്തരത്തിലൊരാൾ ജീവിച്ചിരുന്നു.
ആർമിൻ മ്യൂവിസ് എന്നായിരുന്നു അയാളുടെ പേര്. ഒരു കാനിബലിസം വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ടതാണ് ആർമിനും ബെർൻഡും. പിന്നീട് ആർമിൻ ബെർൻഡിന്റെ ലിംഗ ഛേദിച്ച് ഇരുവരും കഴിച്ചു. ശേഷം ബെർൻഡ് മരിക്കുകയായിരുന്നു.
ശേഷം ആർമിൻ തന്റെ സുഹൃത്തായ ബെർൻഡിന്റെ ശരീര ഭാഗങ്ങൾ മുറിച്ചെടുക്കയും, പത്ത് മാസത്തോളം അവ ഭക്ഷിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
4. ആനി ലേ
2009 ലാണ് സംഭവം അരങ്ങേറുന്നത്. യേൽ സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന ആനി ലേ എന്ന മെഡിക്കൽ വിദ്യാർത്ഥിനി ആമിഡ്സ്റ്റാഡ് തെരുവിൽ സ്ഥിതി ചെയ്യുന്ന ലാബിലേക്ക് പഠനാവിശ്യത്തിനായി പോയി. എന്നാൽ പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പ്രകാരം ആനി കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങൾ ഉണ്ടെങ്കിലും, കെട്ടിടത്തിന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ ഇല്ലായിരുന്നു. പരാതിയെ തുടർന്ന് ലാബിൽ പരിശോധനകൾ നടത്തിയെങ്കിലും ആനിയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.
പിന്നീട് സെപ്തംബർ 13, ആനി ലെ വിവാഹതിയാകേണ്ടിയിരുന്ന ദിനത്തിൽ അവരുടെ മൃതദേഹം കണ്ടെത്തി. ലാബിലെ മതിലിനകത്തു നിന്നാണ് ആനിയുടെ മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണ് ആനി ലെയേ കണ്ടെത്തിയത്.
5. കെല്ലി ആൻ ബേറ്റ്‌സ്
പതിനേഴ് വയസ്സുകാരിയായ കെല്ലിയെ 34 കാരനായ കാമുകൻ സ്മിത്ത് ബാത്ടബിൽ മുക്കി കൊല്ലുകയായിരുന്നു. എന്നാൽ മരണത്തിന് മുമ്പ് മൂന്നാഴ്ച്ചയാണ് കാമുകൻ സ്മിത്ത് കെല്ലിയെ പീഡിപ്പിച്ചത്. കണ്ണുകൾ ചൂഴ്‌ന്നെടുത്തും, കാൽ മുട്ടുകൾ തല്ലിയുടച്ചും, കയ്കൾ ഞെരിച്ചും, വായിൽ കത്തി കേറ്റിയും, ഒരു മനുഷ്യന് അനുഭവിക്കാവുന്നതിലുമപ്പുറം വേദനകളാണ് സ്വന്തം കാമുകൻ കെല്ലിക്ക് സമ്മാനിച്ചത്.
എന്തിനേറെ, കെല്ലിയുടെ തലമുടി റേഡിയേറ്ററിൽ കെട്ടി ചർമ്മത്തോടെ പിഴുതെടുത്തിട്ടുമുണ്ട് സ്മിത്ത്. കൂടാതെ കത്തി , ഫോർക്ക്, കത്രിക തുടങ്ങി കയ്യിൽ കിട്ടിയ എല്ലാം വെച്ച് സ്മിത്ത് അവളെ ഉപദ്രവിച്ചു. 150 മുറിവുകളാണ് കെല്ലിയുടെ ശരീരത്തിലുണ്ടായിരുന്നത്.
വിചാരണ സമയത്താണ് സ്മിത്ത് ഇതിന് മുമ്പും കാമുകിമാരെ പീഡിപ്പിച്ചിട്ടുണ്ട് എന്ന കാര്യം പുറത്ത് വരുന്നത്. 25 വർഷത്തെ ജയിൽവാസമാണ് സ്മിത്തിന് കിട്ടിയ ശിക്ഷ.
6. ജങ്കോ ഫറൂട്ട
ലോകത്തിൽ ഇന്നേവരെ നടന്നതിൽ വച്ചേറ്റവും ക്രൂരമായ ലൈംഗിക പീഡനം എന്ന തലവാചകത്തോടെയാണ് ജങ്കോഫറൂട്ടയുടെ കഥ പ്രചരിക്കുന്നത്.
17കാരിയായ ജാപ്പനീസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത് സുഹൃത്തുക്കൾ എന്നു വിശ്വസിച്ചിരുന്ന സഹപാഠികളായിരുന്നു. 1988 നവംബർ 22 നായിരുന്നു അവളെ നാലു സഹപാഠികൾ ചേർന്നു തട്ടികൊണ്ടു പോയത്. 44 ദിവസത്തെ അതിക്രൂരമായ ബലാത്സംഗത്തെ തുടർന്ന് 1989 ജനുവരി 4 ന് അവൾ കൊല്ലപ്പെടുകയായിരുന്നു.
സഹപാഠികളായ ആൺകുട്ടികൾ കള്ളം പറഞ്ഞു വിശ്വസിപ്പിച്ചാണ് ജങ്കോയെ ഒരു വീട്ടിലെത്തിക്കുന്നത്. തുടർന്ന് ജങ്കോ അവിടെ വീട്ടുതടങ്കലിലായി. പിന്നെ നടന്നത് ലോക ചരിത്രത്തിൽ ഇന്നോളം കേട്ടുകേൾവിയില്ലാത്ത കൊടുംക്രൂരതകളായിരുന്നു. സ്വന്തം വീട്ടിലേക്ക് വിളിച്ചതിനു ശേഷം താൻ ഒളിച്ചോടി ഇനി അന്വേഷിക്കണ്ട എന്നും ജങ്കോയെക്കൊണ്ട് പീഡകന്മാർ പറയിച്ചു. കൊടും പട്ടിണിയും പോഷക കുറവും മൂലം പാറ്റയെയും പല്ലിയെയും വരെ ജങ്കോയ്ക്ക് കഴിക്കേണ്ടി വന്നു. ദാഹം മാറ്റാൻ കുടിച്ചതാവട്ടെ സ്വന്തം മൂത്രവും. മുഖം കോൺക്രീറ്റ് തറയിൽ ഉരക്കപ്പെട്ടു. കൈകൾ തറയിൽ വച്ചു ചവിട്ടി ഞെരിക്കപ്പെട്ടു. ഉത്തരത്തിൽ കെട്ടി തൂക്കി പഞ്ചിംഗ് ബാഗുപോലെ അവർ അവളെ അടിച്ചു രസിച്ചു. ഇതിനിടയിൽ അവളുടെ മൂക്കിൽ രക്തം വന്നു അടഞ്ഞു പോയതിനാൽ വാ തുറന്നു പിടിച്ചു ശ്വസിക്കേണ്ടി വന്നു.
രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ സിഗരറ്റു കൊണ്ടു പൊള്ളിക്കുകയും കാലുകളിലും പാദങ്ങളിലും പെട്രോൾ പോലെയുള്ള ദ്രാവകം ഒഴിച്ച്ു കത്തിക്കുകയും ചെയ്തു. രഹസ്യഭാഗത്തിൽ കുപ്പികൾ കയറ്റുകയും പടക്കംവച്ച്് പൊട്ടിക്കുകയും ചെയ്തു. പൊള്ളിവെന്ത കാലുകൊണ്ടു നടക്കാനാവാത്ത അവളെ മുളവടികൊണ്ട് അവർ അടിച്ചു. കൈകളും നഖങ്ങളും ചതച്ചുപൊട്ടിച്ചു. ശരീരമാകെ ഇരുമ്പുവടികൊണ്ട് അടിച്ച് ഉടച്ചു. കോഴി ചുടാനുള്ള ഇരുമ്പുവടി അവളുടെ സ്വകാര്യഭാഗത്ത് കുത്തിക്കയറ്റി. പീഡനത്തിന്റെ 30ാം ദിവസം ചൂട് മെഴുക് അവളുടെ മുഖത്ത് ഉരുക്കിയൊഴിച്ചു. കൺപോളകൾ സിഗരറ്റുകൊണ്ടു പൊള്ളിക്കുന്നു. മാറിലാകെ സൂചികൾ കുത്തികയറ്റുകയും ഇടതു നിപ്പിൾ പ്ലയർകൊണ്ടു മുറിച്ചെടുക്കുകയും ചെയ്തു. ജനനേന്ദ്രിയത്തിൽ ചൂടുള്ള കത്രീകയും ബൾബും കയറ്റി. ഈ ദിവസങ്ങളിൽ ജങ്കോയുടെ ചെവിയുടെ പാട തകർക്കപ്പെട്ടു. തലച്ചോർ ഉള്ളിൽ നിന്നു ചുരുങ്ങുകയും ചെയ്തു
പീഡനത്തിന്റെ 40ാംദിവസം എന്നെ ഒന്നു കൊന്നു തരൂ എന്നവൾ യാചിച്ചുകൊണ്ട് ഉറക്കെക്കരഞ്ഞു. 1989 ലെ പുതുവർഷത്തിൽ അവളുടെ ശരീരം ചതച്ച് ഒതുക്കപ്പെട്ടു. പീഡനത്തിന്റെ 44ാം ദിവസമായ 1989 ജനുവരി 4 ന് അവളുടെ ശരീരം നാല് പീഡകന്മാരും ചേർന്ന് ഇരുമ്പ് ബാർബെൽ കൊണ്ട് അടിച്ച് ഒടിച്ചു. മൂക്കിൽ നിന്നും വായിൽ നിന്നും രക്തമൊലിച്ചു കിടന്ന അവളുടെ കണ്ണും മുഖവും മെഴുകുതിരി നാളങ്ങൾ കൊണ്ട് പൊള്ളിച്ചു. കാലുകളിലും കൈളിലും വയറിലും പ്രെട്രോളിനു സമാനമായ ദ്രാവകം ഒഴിച്ചു തീ കൊളുത്തി. അവസാന പീഡനം രണ്ടു മണിക്കൂർ നീണ്ടു നിന്നു. ആ ദിവസത്തിന്റെ അവസാനം ജങ്കോ ഫുറൂട്ട് എന്ന 17 കാരി കൊടും പീഡനങ്ങൾ ഏറ്റു വാങ്ങി മരണത്തിനു കീഴടങ്ങി. തന്റെ മകൾക്കു സംഭവിച്ചതറിഞ്ഞ് അവളുടെ മാതാവ് കുഴഞ്ഞു വീണു തുടർന്നു മാനസികനില തകർത്ത അവർ മനോരോഗകേന്ദ്രത്തിലാക്കപ്പെട്ടു. എന്നാൽ അവളെ പീഡിപ്പിച്ച കാപാലികർ 28 വർഷങ്ങൾക്ക് ശേഷവും സ്വതന്ത്രരായി നടക്കുകയാണ്.
worlds most shocking cold blooded murders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here