ഇത് സ്വന്തം പ്രസവ വേദന കടിച്ചമര്‍ത്തി മറ്റൊരു പ്രസവം എടുത്ത ഡോക്ടര്‍, കയ്യടിക്കടാ!!

ഡോ. അമാര്‍ഡാ ഹെസ് ലോകത്തിന് മുന്നില്‍ ഇന്നൊരു സൂപ്പര്‍ ഡോക്ടറാണ്. കാരണം, പ്രസവക്കിടക്കയില്‍ നിന്ന് എഴുന്നേറ്റ് പോയി ഈ ഡോക്ടര്‍ ജീവന്‍ തിരികെ കൊടുത്തത് മറ്റൊരു അമ്മയ്ക്കും കുഞ്ഞിനുമാണ്. സ്വന്തം പ്രസവ വേദന കടിച്ചമര്‍ത്തിക്കൊണ്ടാണ് അമാന്‍ഡ മറ്റൊരു പെണ്‍കുട്ടിയുടെ പ്രസവം വിജയകരമായി എടുത്തത്. ഒരു പക്ഷേ ലോക ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ ഒരു സംഭവം നടക്കുന്നത്.
അമേരിക്കയിലെ കെന്റകിയിലാണ് സംഭവം നടന്നത്. സ്വന്തം പ്രസവത്തിനായി ജോലി ചെയ്യുന്ന ആശുപത്രിയിലെ ലേബര്‍ റൂമില്‍ ഇരിക്കുമ്പോഴാണ് തൊട്ടടുത്ത മുറിയിലെ പെണ്‍കുട്ടിയുടെ വിവരം അമാന്‍ഡ അറിയുന്നത്. ആ പെണ്‍കുട്ടിയുടെ പ്രസവം എടുക്കേണ്ട ഡോക്ടര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ടായിരുന്നില്ല. അപ്പോഴേക്കും അമാന്‍ഡയ്ക്ക് പ്രസവ വേദന ആരംഭിച്ചിരുന്നു. എല്ലാം മറന്ന് ആ പെണ്‍കുട്ടിയുടെ അടുത്തേക്ക് അമാന്‍ഡ ഒാടി എത്തി. പെണ്‍കുട്ടിയെ പരിശോധിച്ച അമാന്‍ഡയ്ക്ക് കുഞ്ഞിന്റെ പൊക്കിള്‍കൊടി കഴുത്തില്‍ കുടുങ്ങിയിരിക്കുകയാണെന്ന് മനസിലായി. ഉടന്‍ തന്നെ പ്രസവത്തിനുള്ള സജ്ജീകരങ്ങള്‍ ഒരുക്കി പ്രസവം എടുത്ത്, അമ്മയേയും കുഞ്ഞിനേയും സുരക്ഷിതരാക്കി അമാന്‍ഡ മടങ്ങി, സ്വന്തം പ്രസവ മുറിയിലേക്ക്. മിനുട്ടുകള്‍ക്കകം ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. അമാന്‍ഡയുടെ സഹ പ്രവര്‍ത്തക ഹല സാബ്രിയാണ് ഇക്കഥ ഫെയ്സ് ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here