ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്

രാജ്യത്തെ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. ഏഴുമണിക്ക് ഫലം പ്രഖ്യാപിക്കും.
മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി. മുൻ ദേശീയാധ്യക്ഷനുമായ വെങ്കയ്യ നായിഡുവാണ് എൻ.ഡി.എ. സ്ഥാനാർഥി. ബംഗാൾ മുൻ ഗവർണറും ഗാന്ധിജിയുടെ ചെറുമകനുമായ ഗോപാൽകൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷസ്ഥാനാർഥി.
പാർലമെന്റിന്റെ ഇരുസഭാംഗങ്ങളും ഉൾപ്പെടുന്ന ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ആകെ 790 വോട്ടുകളാണുള്ളത്. 245 രാജ്യസഭാ അംഗങ്ങളും 545 പേർ ലോക്‌സഭാ അംഗങ്ങളുമാണ്. നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും വോട്ട് ചെയ്യും.
vice presidential election today 2017
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here