പണം തട്ടിയെടുക്കാൻ ഭീഷണിയും അക്രമവും; കോഴിക്കോട് നാല് ബിജെപി നേതാക്കൾ അറസ്റ്റിൽ

കോഴിക്കോട് പ്രവാസി യുവാവിന്റെ പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ നാല് ബിജെപി നേതാക്കൾ അറസ്റ്റിൽ. ഇല്ലാത്ത അപകടത്തിന്റെ പേരിൽ നഷ്ടപരിഹാരംആവശ്യപ്പെട്ട് മർദ്ദിച്ചെന്നും പരാതി. ബലം പ്രയോഗിച്ച് മുദ്രപത്രത്തിൽ ഒപ്പിടുവിച്ചെന്നും പേരാമ്പ്ര സ്വദേശി ഷംലസീർ നൽകിയ പരാതിയിൽ പറയുന്നു.
ഷംസീർ സഞ്ചരിച്ച കാർ ബിജെപി നേതാവ് ശരത്തിന്റെ ഓട്ടോയിൽ ഇടിച്ചെന്ന് ആരോപിച്ചാണ് ആക്രമണം ഉണ്ടായത്. ഓട്ടോ തകർന്നെന്ന് കാണിച്ച് ശ്യാം പോലീസിൽ പരാതി നൽകി. പരാതി പിൻവലിക്കാൻ 70000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇത് സമ്മതിക്കാത്തതിനെ തുടർന്ന് മർദ്ദിക്കുകയും ബലം പ്രയോഗിച്ച് മുദ്രപത്രത്തിൽ ഒപ്പിടുവിക്കുകയുമായിരുന്നെന്ന് ഷംസീർ പറയുന്നു.
അറസ്റ്റിന് ശേഷം പ്രശ്‌നം ഗുരുതരമായെന്നും ഭീഷണിയെ തുടർന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും ഷംസീർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here