കേരളത്തെ സംഘർഷമേഖലയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി

കേരളത്തെ സംഘർഷ മേഖലയായി ചിത്രീകരിക്കുന്നത് ശരിയായ നടപടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘർഷ സാഹചര്യത്തിൽ പൊലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കുന്നുണ്ടെന്നും സർവകക്ഷിയോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
സമാധാനം നിലനിർത്താനുള്ള ശ്രമങ്ങൾക്ക് എല്ലാ പാർട്ടികളും സർവകക്ഷിയോഗത്തിൽ പിന്തുണ പ്രഖ്യാപിച്ചു. ക്രിമിനലുകൾക്ക് രാഷ്ട്രീയ ബന്ധമുണ്ടെങ്കിൽ അവരെ രാഷ്ട്രിയക്കാരായല്ല, ക്രിമിനലുകളായി മാത്രമേ കാണു. പോലീസ് കൂറേക്കൂടി ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ പരക്കെ സംഘർഷാവസ്ഥയുണ്ടെന്ന പ്രചാരണം നിക്ഷേപങ്ങളേയും വികസനപരിപാടികളേയും ബാധിക്കും. ആയുധ ശേഖരണങ്ങൾ പിടിച്ചെടുക്കാനുള്ള നടപടി ത്വരിതമാക്കും. ആക്രമമുണ്ടായാൽ എല്ലാ പാർട്ടി നേതാക്കളും സംഭവസ്ഥലത്തെത്തണം. എല്ലാ കക്ഷികളും ഒറ്റക്കെട്ടായിനിന്നു കേരളത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കണം. സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്ന തെറ്റായ പ്രചരണങ്ങൾക്കെതിരെയും യോഗത്തിൽ വിമർസനമുയർന്നെന്നും പിണറായി വിജയൻ പറഞ്ഞു.
വൈകിട്ട് മൂന്നിന് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം ചേർന്നത്. ശ്രീകാര്യത്തെ ആർഎസ്എസ് പ്രവർത്തകൻ രാജേഷിന്റെ കൊലപാതകത്തിനു പിന്നാലെ സമാധാന ശ്രമങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് സർവ്വകക്ഷി യോഗം വിളിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here