100 കോടിയുടെ മണി ചെയിൻ തട്ടിപ്പ്; കേരളത്തിലെ പ്രധാനി സിനിമാ നിർമ്മാതാവ്

ഓഷ്യൻ ട്രെയിനിങ്ങ് സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിയുടെ മറവിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി മണി ചെയിൻ മോഡലിൽ 100 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം നിർണ്ണായക വഴിത്തിരിവിൽ. തട്ടിപ്പ് കമ്പനിയുടെ കേരളത്തിലെ പ്രധാനി വിദേശമലയാളിയായ സിനിമാ നിർമ്മാതാവാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
മുഖ്യപ്രതികളെല്ലാം ബംഗലൂരുവിലേക്ക് കടന്നതായാണ് വിവരം. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണമാണ് നടക്കുന്നത്. പ്രതികളെല്ലാം ഒരേ ഒളിസങ്കേതത്തിലാണോ, പല സങ്കേതത്തിലാണോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘത്തിൽ കൂടുതൽ ഉന്നതർ ഉൾപ്പെട്ടതായാണ് വിവരം.
മലേഷ്യൻ സ്ഥാപനമായി പ്രവർത്തിക്കുന്ന ക്യൂനെറ്റിന്റെ ഇന്ത്യയിലെ സ്ഥാപനമായ വിഹാൻ ഡയറക്ട് സെല്ലിംഗ് കമ്പനിയുടെ കേരളത്തിലെ ഫ്രഞ്ചൈസി പോലെയാണ് ാേഷ്യൻ ട്രെയിനിംഗ് സൊല്യൂൻസ് എന്ന പേരിൽ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. 2013 ൽ ക്യൂനെറ്റ് കമ്പനിക്കെതിരെ മുംബൈ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചു ലക്ഷം നിക്ഷേപകരിൽ നിന്നായി ആയിരം കോടിയുടെ തട്ടിപ്പ് കമ്പനി നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തുന്നത്.
100 crore money cinema producer included
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here