കടുത്ത മാനസിക സംഘർഷം; പ്രതിവർഷം ആത്മഹത്യ ചെയ്യുന്ന സൈനികരുടെ എണ്ണം നൂറിൽ പരമെന്ന് റിപ്പോർട്ട്

കടുത്ത മാനസിക സംഘർഷത്തെ തുടർന്ന് ഓരോ വർഷവും നൂറിലധികം സൈനികർ മരണപ്പെടുന്നതായി റിപ്പോർട്ട്. ആത്മഹത്യ, സഹസൈനികരെ കൊലപ്പെടുത്തൽ തുടങ്ങിയ രീതികളിലാണ് ഇത്രയും മരണങ്ങൾ ഓരോ വർഷവും നടക്കുന്നത്. ചൊവ്വാഴ്ച പാർലമെന്റിൽ പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംരേ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
ഈ വർഷം ഇതുവരെ 44 ആത്മഹത്യകൾ നടന്നു. ഒരു സൈനികനെ മറ്റൊരു സൈനികൻ കൊലപ്പെടുത്തുകയും ചെയ്തു. 2014ന് ശേഷം ഇത്തരത്തിൽ മരിച്ച ആകെ സൈനികരുടെ എണ്ണം 310 ആണ്. ഇതിൽ ഒമ്പത് ഓഫീസർമാർ, 19 ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർ എന്നിവരുടെ ആത്മഹത്യയും ഉൾപ്പെടും. സഹപ്രവർത്തകർക്കെതിരായ ആക്രമണത്തിൽ 11 മരണമായി.
mental strain number of soldiers suicide crosses hundred
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here