പ്രണയത്തില്‍ ലഭിക്കുന്ന ‘സര്‍പ്രൈസ് ഗിഫ്റ്റ്’ തേപ്പ് അല്ല, ഇതാണ്

ഗുരുവായൂരില്‍ ക്ഷേത്രത്തില്‍ നിന്ന് വരനെ ഉപേക്ഷിച്ച് വധു ഇറങ്ങിയത് മുത്ല തേപ്പെന്ന വാക്കിന് ഇപ്പോള്‍ പ്രചാരം കൂടുതലാണ്. ഇരുവരേയും പിന്തുണച്ച് രണ്ട് വിഭാഗം തന്നെ സോഷ്യല്‍ മീഡിയയില്‍ കച്ചകെട്ടി ഇറങ്ങിയപ്പോള്‍ തേപ്പും, തേപ്പുകാരിയുമെല്ലാം ചര്‍ച്ചാവിഷയമായി. ആരാണ് തേച്ചത് എന്ന വിവാദത്തിന് ഇപ്പോഴും ഒരു അന്തിമ ഉത്തരം ആയിട്ടുമില്ല. ഈ പശ്ചാത്തലത്തില്‍ ഇറങ്ങിയ തൂമഞ്ഞിലും എന്ന സംഗീത ആല്‍ബം ശ്രദ്ധയാകര്‍ഷിക്കുന്നു. ആത്മാര്‍ത്ഥ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വരികള്‍ വരച്ചിടുന്ന ഈ ആല്‍ബത്തിന്റെ സംവിധായകന്‍ അര്‍ജ്ജുന്‍ വിജയനാണ്.
പ്രണയത്തിലെ എന്നല്ല, എപ്പോഴും അപ്രതീക്ഷിതമായി ലഭിക്കുന്ന സമ്മാനങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്തതാണ്. കൂട്ടുകാരെല്ലാം കൂടി അറിഞ്ഞ് കൊണ്ട് ഞെട്ടിക്കുന്ന ഇത്തരം ഗിഫ്റ്റുകള്‍ ഒരിക്കലും ഒരാള്‍ക്കും മറക്കാന്‍ പറ്റില്ല. അത്തരത്തില്‍ ഒരു കിടിലന്‍ ട്വിസ്റ്റ് സര്‍പ്രൈസ് കഥ പറയുകയാണ് തൂമഞ്ഞിലും. അനൂപിന്റെതാണ് ക്യാമറ. മാധവ് , കരിഷ്മാ പ്രേം , ഹരിലാല്‍ എന്നിവരാണ് അഭിനേതാക്കള്‍. വീഡിയോ കാണാം.
thoomanjilum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here