സർക്കാർ സ്‌കൂളിൽ ഡാൻസ് ബാർ !! ദൃശ്യങ്ങൾ പുറത്ത്

ഗ്രാമത്തലവന്റെ മകന്റെ പിറന്നാളാഘോഷിക്കാൻ സർക്കാർ സ്‌കൂൾ ഡാൻസ് ബാറാക്കി. ഉത്തർപ്രദേശിലെ മിർസാപുർ ജമാൽപുറിലെ ടെത്രിയ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളാണ് പിറന്നാൾ ദിനത്തിൽ ഡാൻസ് ബാർ ആയി മാറിയത്.
തിങ്കളാഴ്ച സ്‌കൂളുകൾക്ക് രക്ഷാബന്ധന്റെ അവധിയായിരുന്നു. അന്ന് രാത്രിയാണ് ഗ്രാമത്തലവൻ രാംകേശ് യാദവും കുടുംബാംഗങ്ങളും സ്‌കൂളിൽ പിറന്നാൾ ആഘോഷം നടത്തിയത്. ഭോജ്പുരി ഗാനങ്ങൾക്ക് അനുസരിച്ച് സ്ത്രീകൾ നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്. വീഡിയോ വൈറലായതോടെ ബ്ലോക്ക് എജ്യൂക്കേഷൻ ഓഫീസറെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച അവധി കഴിഞ്ഞെത്തിയ അധ്യാപകർ സ്‌കൂൾ പരിസരം അലങ്കോലപ്പെട്ടു കിടക്കുന്നത് കണ്ട് കാര്യം അന്വേഷിച്ചതിനെ തുടർന്നാണ് വിവരം പുറത്തെത്തിയത്.
dance bar in govt school
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here